Monday, December 23, 2024

മൃഗാധിപത്യം വന്നാൽ

ഒരു കുട്ടികളുടെ മാസികയിൽ സ്ഥിരം അവസാന പേജിൽ വരുന്ന കാർട്ടൂൺ ആണ് തലക്കെട്ട് എന്നത് എല്ലാർക്കും സൂക്ഷ്‌മം മനസ്സിലാകും. പക്ഷെ നിലവിലെ ഭാരതത്തിന്റെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് ഇവിടെ മനുഷ്യത്തോലണിഞ്ഞ ചെന്നായ്ക്കളുടെ ഭരണം തന്നെയാണ്. അതെ മൃഗാധിപത്യം വന്നുകഴിഞ്ഞു നാമറിയാതെ നമ്മുടെ സമൂഹത്തെ ഭരിക്കുന്നത് ഇന്നിന്റെ ഭരണകർത്താക്കളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന, അല്ലെങ്കിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ആ മൃഗഭാവം തന്നെയാണ്. എത്ര പുരോഗമനം വിളമ്പുന്ന രാഷ്ട്രീയത്തിലും ഒരു സ്വാർത്ഥ മൃഗം ഒളിഞ്ഞിരിപ്പുണ്ട്. തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയാമെന്നല്ലാതെ നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിഷ്കളങ്ക രാഷ്ട്രസേവനം നടത്തുന്നവർ ഇല്ല എന്നുതന്നെ പറയേണ്ടിവരും. 

Advertise

Advertise

Clck here to chat with us

തന്റെ സേവനം കളങ്കിതമാണെന്നു തിരിച്ചറിഞ്ഞിട്ടും രാഷ്ട്രത്തെ ഭിന്നാവസ്ഥയിൽ എത്തിക്കുവാൻ പാടുപെടുന്ന നിലവിലെ രാഷ്ട്രഭരണം കയ്യാളുന്ന ഹൈന്ദവ ഫാസിസ്റ് സംഘടനയെ പ്രതിനിദാനം ചെയ്യുന്ന നിശബ്ദ തീവ്രവാദിയാണ് ഇന്നിന്റെ പ്രാധാനമന്ത്രിയും , അനുയായികളും.
പ്രാണവായു ഇല്ലാതെ ആശുപത്രിയിൽ കുട്ടികൾ പിടഞ്ഞു വീണു മരിക്കുമ്പോൾ നാൽക്കാലികൾക്ക് അതി നൂതന സംവിധാനമുള്ള ആംബുലൻസ് വിഭാവനം ചെയ്ത അനുയായികളുടെ അപ്പോസ്തലൻ ഭരിക്കുന്ന രാജ്യം സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കോ ? അതോ സ്വതന്ത്ര മൃഗാധിപത്യ റിപ്പബ്ലിക്കോ ?

ജനത്തെ മതപരമായി ,വർഗ്ഗിയമായി ഭിന്നിപ്പിച്ച് നിർത്തിയാലല്ലാതെ ഭരണത്തിൽ തുടരാൻ കഴിയാത്ത ഭരണം ഇത് ജനാധിപത്യമോ ? മൃഗാധിപത്യമോ ? 

നിയന്ത്രണ രേഖയുടെ കാവൽക്കാരോട് ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങൾക്കുമുള്ള വികാരം മുതലെടുക്കുവാൻ നിയന്ത്രണ രേഖയിൽ തിരഞ്ഞെടുപ്പടുക്കുമ്പോൾ യുദ്ധം പൊട്ടിപ്പുറപ്പെടുന്ന ആ തന്ത്രം ജനാധിപത്യത്തിന്റേതോ ? മൃഗാധിപത്യത്തിന്റേതോ ?

Advertise

Advertise

Click here to Message Pinnacle Online Academy on WhatsApp. 

രാജ്യത്തിന്റെ സൈനിക പോർവിമാനങ്ങളുടെ ക്രയ വിക്രയത്തിൽ പോലും സ്വാർത്ഥതയുടെ കച്ചവട തന്ത്രം പയറ്റുന്ന ഭരണം.. ജനാതിപത്യ ഭരണമോ ? മൃഗാധിപത്യ ഭരണമോ ? ജനാധിപത്യ ഭരണം കാഴ്ച്ചവെക്കാൻ ഇന്നിന്റെ ഏത് രാഷ്ട്രിയത്തിന് കഴിയും ? നാഴികയ്ക്ക് നാൽപ്പതു വട്ടം പുരോഗമനം വിളമ്പുന്ന പ്രസ്ഥാനങ്ങൾക്കു പോലും വോട്ട് എന്ന മതത്തിന്റെ അച്ചാരത്തിനു മുൻപിൽ പുരോഗമിക്കാത്ത നട്ടെല്ലുമായി നിൽക്കേണ്ട ഗതികേട്. ഇന്ത്യ അതിന്റെ അർത്ഥ പൂർണതയിൽ ഒരു സ്വതന്ത്ര ജാനാധിപത്യ റിപ്പബ്ലിക്കായി മാറണമെങ്കിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്ന മതം എന്ന ഭ്രാന്തിനു മുന്നിൽ നട്ടെല്ലു വളക്കാത്ത ഒരു പുതിയ പ്രസ്ഥാനം രൂപപ്പെടേണ്ടതുണ്ട്. അതിനായി സമൂഹത്തിൽ യുക്തി,സ്വതന്ത്ര ചിന്തകൾ പ്രചരിക്കേണ്ടതുണ്ട്. പൂർണതയിലെ ഒരു ജനാധിപത്യ ഇന്ത്യക്കായി നമുക്ക് പ്രയത്നിക്കേണ്ടതുണ്ട്. ഫാസിസ്റ് പ്രത്യയ ശാസ്ത്രങ്ങൾ അനുഗമിക്കുന്നവർ ഭരണം കയ്യാളുമ്പോൾ നീതിദേവതയുടെ നേത്രങ്ങൾ സ്വതന്ത്രമാകുന്നതും ഏകപക്ഷീയമായ കാഴ്ച കൈവരുന്നതും ഭാരതത്തിന് നന്നല്ല. അഴിമതിയുടെ പാദങ്ങൾക്ക് പ്രവേശനം ഇല്ലാത്ത നീതിദേവതയുടെ കൊട്ടാരങ്ങൾ എന്നൊക്കെ കോടതികളെ വിശേഷിപ്പിച്ച കാവ്യങ്ങളൊക്കെ ജീർണിച്ച് തുടങ്ങിയതിനാൽ ഏറ്റവും പുതിയ (30-09-2020) ബാബ്‌റി വിധിയെ നോക്കിക്കണ്ട മതേതര പുരോഗമന നേത്രങ്ങൾക്ക് അവിശ്വസനീയമാം വിധം ഒന്നും തന്നെ അനുഭവപ്പെട്ടുകാണില്ല. യുക്തിവാദികളേ, മതനിരപേക്ഷത പുലമ്പുന്ന സമൂഹമേ.. രാമന്റെ ശക്തിയുടെ തെളിവിന് ഇനിയും എത്ര സാക്ഷ്യങ്ങൾ വേണ്ടിവരും.

By

VishnuAnilkumar

Editor

Yukthivaadi

Advertise

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.