Monday, December 23, 2024

മതസൗഹാർദം

പ്രപഞ്ചത്തിന്റ അസ്തിത്വം മനസ്സിലാക്കാൻ ശാസ്ത്രം ശ്രമിക്കുന്നുണ്ട്.. ശാസ്ത്രത്തിന്റെ അന്വേഷണം വളരെ ബ്യഹത്തായി പുരോഗമിക്കുന്നുണ്ട്. ചക്രത്തിൽ തുടങ്ങി നാനോ ടെക്നോളജിയിലും, അത്യാധുനിക ആയുധങ്ങളിലും , ഗ്രഹാന്തര പര്യവേഷണങ്ങളിലും വരെ എത്തി വിജയക്കൊടി നാട്ടുന്ന ശാസ്ത്രത്തെ ആശ്രയിക്കാതെ എല്ലാം ഒരു സാങ്കൽപിക സൃഷ്ടാവിൽ രൂപപ്പെടുത്തി സകല സൃഷ്ടിയുടെയും കാരണക്കാരനായി വിലയിരുത്തി അമാനുഷികതയുടെ കള്ളസാക്ഷ്യം വിളമ്പി, ഒരു രക്ഷകനിൽ വിശ്വസിക്കുന്ന പ്രക്രിയയാണ് ദൈവ വിശ്വാസം. ഒരു വലിയ വിഭാഗം കെട്ടുകഥയാൽ മിനഞ്ഞെടുത്ത ഒരു പ്രത്യേക ദൈവത്തിൽ വിശ്വാസമർപ്പിക്കുമ്പോൾ, മറ്റൊരു കൂട്ടർ ഒട്ടനവധി രക്ഷകരാകുന്ന ദൈവങ്ങളിലും, ഏകദൈവത്തിലും ഒക്കെ വിശ്വസിക്കുന്നു. അങ്ങനെ രക്ഷക ദൈവമാകുന്ന ഇല്ലാ പ്രഹേളികയാൽ സമൂഹം ഭിന്നാവസ്ഥയിലെത്തുന്ന പ്രക്രിയയെ മതങ്ങൾ എന്നു വിളിക്കാം. ഉദാ: ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്സി തുടങ്ങി ലോകമാകെ നാലായിരത്തി അഞ്ഞൂറോളം…

Advertise

advertise

Click here for more info

ഓരോ മതങ്ങൾക്കും സ്വന്തം ദൈവത്തിന്റെ (രചയിതാവിന്റെ) തല്പര നിയമങ്ങളുമുണ്ട്. ഇതിൽ എല്ലാ മതത്തിലും സാമ്യപ്പെടുന്നത് ഇതരമതദൈവങ്ങളെ പാടെ തള്ളിക്കളയുന്നതിലാണ്. അക്രമങ്ങളും, സാമാന്യബുദ്ധിക്ക് മനസ്സിലാക്കാനാവാത്ത മറ്റു പല കാര്യങ്ങളിലും വിവിധ മത ഗ്രന്ഥങ്ങൾ സാമ്യപ്പെടുന്നു. കാലവും, ഒപ്പം ശാസ്ത്രവും മനുഷ്യരുടെ ബുദ്ധിയെ വികസിപ്പിക്കുമ്പോൾ മതങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. അപ്രകാരം സമൂഹത്തിൽ നിലവിലെ മഹാഭൂരിപക്ഷമായ വിശ്വാസികളുടെ ശതമാന നിരക്ക് ഗണ്യമായി കുറക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിവിധ ഭാഷകളിൽ, നിറങ്ങളിൽ, വേഷങ്ങളിൽ ഭിന്നിച്ച് കൊമ്പുകോർത്ത് നിൽക്കുന്ന മതങ്ങൾ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനെന്നവണ്ണം ഒരുമിക്കുന്നുണ്ട്. അത്തരം ഒത്തൊരുമിക്കലിനെ 'മതസൗഹാർദം' എന്ന നാമത്താൽ പവിത്രീകരിക്കാൻ ശ്രമിക്കുന്നുമുണ്ട്. നബിദിനാഘോഷ സംഘാടനം കുറിയിട്ടവർ ഏറ്റെടുത്ത് മുൻ നിരയിൽ നിൽക്കുക, നബിദിന റാലിക്കിടയിൽ കാഷായവസ്ത്രധാരികൾ ദാഹജല വിതരണം നടത്തുക, ഇസ്ലാം മതവേഷത്തിന്റെ ഭാഗമായ തൊപ്പി ധരിച്ചവർ കുറിയിട്ടവർക്ക് ഓണസദ്യ വിളമ്പുക, ക്രിസ്തുമസിന് ഇതരമതസ്ഥർ പൂൽക്കൂട് കെട്ടുക, തൊപ്പിധാരിയും, കുറി തൊട്ടവനും ചേർന്ന് അച്ചായനെ കേക്കൂട്ടുക.. ഇങ്ങനെ വൈവിധ്യമാർന്ന കലാപരിപാടികളോട് കൂടി 'മതസൗഹാർദ' പരസ്യങ്ങൾ അരങ്ങു തകർക്കുന്നുണ്ട്. അത്തരത്തിൽ മികച്ച ഒരു ഹാസ്യമായി നിരീക്ഷിക്കേണ്ടി വരുന്ന അടുത്തിടെ കണ്ട 'മതസൗഹാർദ' പരസ്യം.. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കുലസ്ത്രീകൾ അരങ്ങു തകർത്ത നാമജപ ഘോഷയാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന തൊപ്പി ധാരികളായ മുസ്ലീം സുഹ്രുത്തുക്കളിലാണ്.

Advertise

advertise

Click here for more info

പുരോഗമന ആശയത്തിന്റെ വക്താക്കളെന്നു അവകാശപ്പെടുന്ന കമ്യൂണിസ്റ്റുകളും 'മതസൗഹാർദം' എന്ന തട്ടിപ്പിനെ പവിത്രികരിക്കുന്നത് കാണുമ്പോൾ മനസ്സിനെ ഭരിക്കുന്ന വികാരം ‘പുച്ഛ’മല്ല മറിച്ച് ‘ഭയ’മാണ് .. 'മതസൗഹാർദം' എന്നത് നിലനിൽപിന്റെ കേവല തന്ത്രം മാത്രമാണ്. മാർക്സിസത്തിന്റെ കാതൽ മത സൗഹാർദമല്ല മറിച്ച് ഭൗതീക വാദമാണെന്ന് ദയവായി കമ്യൂണിസ്റ്റു തിരിച്ചറിയണം അതിനായി സ്വന്തം പ്രത്യയശാസ്ത്ര പദാവലികൾ നിർവചിക്കുന്ന അർഥ തലങ്ങൾ അണികൾക്ക് മനസ്സിലാവും വിധം ക്ളാസുകൾ നടക്കണം. കുറഞ്ഞപക്ഷം കമ്മികൾ മുത്തുചിപ്പിയും,ഫയറുമൊക്കെ താഴെ വച്ചിട്ട് പ്രത്യയശാസ്ത്ര പുസ്തകങ്ങൾ വായിച്ചെങ്കിലും നോക്കണം. മാർക്സ് ഹിന്ദുവും, എങ്കൽസ് ഇസ്ലാമും, ലെനിൻ ക്രിസ്ത്യാനിയും കൂടെ ആയിരുന്നേൽ കലക്കിയേനെ.

Advertise

advertise

Click here for more info

മതത്തെ പിണക്കി വോട്ട് ബാങ്ക് സമ്പന്നത കൈവരിക്കാൻ ആകില്ലന്നറിയാം, പ്രത്യയശാസ്ത്രമോ മതത്തിനെതിരും അപ്പോൾ കമ്മികൾക്ക് വീണ് കിട്ടിയ തുറുപ്പു ഗുലാനാണ് മത സൗഹാർദം. ശത്രുതവെടിയുന്നതിനേക്കാൾ ശത്രുത പരത്തുന്ന മൂലകാരണത്തെ വെടിയുകയല്ലേ ഉത്തമം ?. മതസൗഹാർദത്തിന്റെ ആത്മാർഥത ഒരു ഇതരമത വിവാഹാലോചനയിൽ പൊളിയും.

'മതസൗഹാർദം' എന്ന ആയുധം മതങ്ങളുടെ കൈയ്യിൽ ഉപയോഗപ്രാപ്തമാം വിധം വെച്ച് കൊടുക്കരുത്.
സർവനാശമായിരിക്കും അതുവഴിമതങ്ങൾ ശക്തി പ്രാപിച്ചാലുണ്ടാകുന്ന ഫലം.

By
VishnuAnilkumar

advertise

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.