Monday, December 23, 2024

ശിവമൂലി (കഞ്ചാവ്)

അത്ഭുത സാക്ഷ്യം

ഏത് ലഹരിയും ഒരിക്കൽ രുചിച്ചുനോക്കുക എന്നത് ലഹരി ഉപഭോഗകരുടെ ഒരു രീതിയാണ്. അതിനായി അലഞ്ഞില്ലെങ്കിലും തരപ്പെട്ടാൽ ഒരു കൈ നോക്കുവാൻ ഉപേക്ഷ വിചാരിക്കില്ല.
അത്തരത്തിൽ ഒരു വ്യക്തിയാണ് ഞാനും.

ഒരിക്കൽ ഒരു ദിവസം പകൽ സമയത്ത് എന്റെ ഏറ്റവും അടുത്ത സുഹ്യുത്തിന്റെ കാൾ അറ്റൻഡ് ചെയ്തുകൊണ്ടാണ് എന്റെ ദിനാരംഭം.
എന്റെ സുഹ്യുത്ത് (ഉണ്ണി) എന്നോട് ആവശ്യപ്പെട്ടു അത്യാവശ്യമായി വീട്ടിലേക്ക് വരണം. കാര്യം ചോദിച്ചപ്പോൾ അവന്റെ വീട്ടിലെ വളർത്തുനായ മരിച്ചു വേഗം വരണം എന്ന് പറഞ്ഞു.

ഒരു പട്ടിയല്ലേ മരിക്കട്ടെ വരാം സമാധാനിക്ക് എന്ന് പറയാനൊരുങ്ങിയപ്പോളാണ് ഫോണിന്റെ അങ്ങേത്തലപ്പിൽ നിന്നും വിതുമ്പി കരയുന്ന ശബ്ദം ശ്രദ്ധിച്ചത്.. ഓമനിച്ചു വളർത്തിയിരുന്ന വളർത്തു നായയായിരുന്നു മരിച്ചു പോയ പോമി.
ഞാൻ ആ വീട്ടിലേക്ക് ചെന്നപ്പോൾ പോമിക്കരികിലിരുന്ന് പൊട്ടിക്കരയുന്ന സുഹ്യുത്തിനെയാണ് കണ്ടത്. മരിച്ചത് നായയാണെങ്കിലും ഒരു ജീവനോടുള്ള വൈകാരികതയിൽ അവന്റെ (ഉണ്ണിയുടെ) നിഷ്കളങ്കത്വം പ്രതിഫലിച്ചിരുന്നു. പോമിയെ പണിയെടുക്കാത്ത ഞാൻ തന്നെ സ്വയം കുഴിയൊക്കെയെടുത്ത് മറവ് ചെയ്തു .

ഉണ്ണിയെ ആശ്വസിപ്പിച്ച ശേഷം മടങ്ങിയ ഞാൻ വീട്ടിൽ പോയി കുളിയൊക്കെ കഴിഞ്ഞ് ആദ്യമായി പണിയെടുത്ത ക്ഷീണത്തിൽ ഉറങ്ങിപ്പോയി… ഉണർന്നപ്പോഴേക്കും സന്ധ്യ ആയിരുന്നു. ഉച്ചഭക്ഷണം സന്ധ്യക്ക് കഴിച്ച് ഒരു കുളിയും കൂടെ കഴിഞ്ഞ് റോഡിലേക്കിറങ്ങിയ ഞാൻ ഒരു പഴയ ചങ്ങാതിയെ കണ്ടു… ഇടുക്കിയിൽ നിന്നും വന്ന അദ്ദേഹത്തിന്റെ കയ്യിൽ നല്ലയിനം കന്നബിസ് ഇൻഡിക്കയും ഉണ്ടായിരുന്നു.. അതായത് കഞ്ചാവ്.

Advertise

കുറച്ച് നാളത്തെ ആഗ്രഹമായിരുന്നു തരപ്പെട്ടാൽ ഒന്ന് വലിച്ച് നോക്കണം എന്നത്.. അദ്ദേഹത്തെ സോപ്പിട്ട് പതപ്പിച്ച് എനിക്കും വലിക്കണം എന്ന ആവശ്യം അംഗീകരിപ്പിച്ചു..

വലിക്കേണ്ട നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കി ഒരു ബീഡി തയ്യാറാക്കി തന്നു. വലിക്കേണ്ട വിധവും പറഞ്ഞു തന്നു ഒരു നവജാതന്റെ ആർത്തിയോടെ വലിച്ചു.. അപ്പോഴൊന്നും തോന്നിയില്ല…

റിസ്ക്കെടുക്കണ്ട എന്ന് കരുതി റോഡിൽ സമയം കളയാതെ വീട്ടിൽക്കയറി. ഈ കഞ്ചാവ് എന്നൊക്കെപ്പറഞ്ഞിട്ട് ഇത്രയേ ഉള്ളൂ എന്നൊരു നിസ്സാരവികാരമൊക്കെ മനസ്സിൽ നിറഞ്ഞു.

ചെറുതായി തലകറങ്ങിത്തുടങ്ങിയപ്പോളേക്കും ഞാൻ കിടന്നു..

ശേഷം ഓർമ്മയിലുള്ളത് വീട്ടിൽ നിന്നും അർദ്ധരാത്രി ഉറക്കമുണർന്ന ഞാൻ ഉണ്ണിയുടെ വീട്ടിലേക്ക് പോകുകയും നിശബ്ദമായി വീട്ടുകാരെ ഉണർത്താതെ നായയെ കുഴിച്ചിട്ട സ്ഥലം തോണ്ടി മരിച്ച നായയെ പുറത്തെടുക്കുകയും.. പുറകിലത്തെ പൈപ്പിൽ നിന്ന് കൈക്കുമ്പിളിൽ ശേഖരിച്ച വെള്ളം നായയുടെ വായിലേക്കൊഴിക്കുകയും തലോടുകയും ചെയ്തതു പ്രകാരം പോമി എന്ന നായയ്ക്കു ജീവൻ വെക്കുകയും അത് ദിവ്യതയുടെ പ്രകാശവലയത്താൽ നിക്കുന്ന എന്നെ വണങ്ങുകയും ഈ നായ തന്റെ പുറത്തേറ്റി എന്നെ വീട്ടിലാക്കുകയും ചെയ്തു.

ഉറക്കമുണർന്ന ശേഷം അത്ര വ്യക്തതയോടെ സഞ്ചരിച്ച എന്റെ ഉപബോധമനസ്സ് ബോധമനസ്സറിയാതെ ഇതൊക്കെ ചെയ്തു കാണുമോ എന്നു പോലും ഞാൻ സന്ദേഹിച്ചു. വ്യക്തത വരുത്തുവാനായി ഉണ്ണിയുടെ വീട്ടിൽ പോയി ഉണ്ണിക്ക് നായമരിച്ച ദു:ഖവും ഉണ്ട്.. ഞാനെടുത്ത കുഴി മൂടിത്തന്നെ കിടപ്പുണ്ട്…

ഒരു കഞ്ചാവ് ബീഡി സ്വാദറിയാനായി ഞാൻ വലിച്ചപ്പോൾ ഇങ്ങനെ…

ഇനി ചിന്തിക്കുക… കൂട്ടി വായിക്കുക….

അറുത്തുമാറ്റിയ തലയുടെ ഭാഗത്ത് ആനത്തല സർജറി ചെയ്ത് പിടിപ്പിച്ച് ആനത്തലയോടെ ജീവിക്കുന്ന ഗണപതി. 

സ്ത്രീവേഷം ധരിച്ച് പരമശിവനുമായി ലൈംഗിക വേഴ്ചയിൽപ്പെട്ട് യോനിയില്ലാത്തതിനാൽ തുടയിലൂടെ അയ്യപ്പനെ പ്രസവിച്ച മഹാവിഷ്ണു…(പരമശിവൻ ലിംഗം കടത്തിവിട്ട സ്ഥലത്തെപ്പറ്റി അന്വേഷിക്കരുത്..)

ജലത്തിനുമുകളിലൂടെ നടന്നയേശു…,ജലം വീഞ്ഞാക്കിമാറ്റിയ യേശു….,കന്യക പ്രസവിച്ച, മരിച്ച് മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ യേശു…

പോത്താണോ കുതിരയാണോ എന്നറിയാത്ത ഒരു നാൽക്കാലിക്ക് ചിറകുവെച്ച് ഒരു പെണ്ണിന്റെ തലയും വെച്ച് മയിൽപ്പീലി കൊണ്ടൊരു വാലും വെച്ച് ബുറാക്ക് എന്ന പേരും ഇട്ട് അതിന്മേൽ കയറി പറന്ന് ചന്ദ്രനെ വെട്ടിപ്പിളർത്തിയ മുഹമ്മദ്.., പരന്ന ഭൂമിയിൽ ജീവിക്കുന്ന മുഹമ്മദീയർ…,കളിമണ്ണുകൊയകൊയാന്ന് കുഴച്ച് അതിലേക്ക് ശക്തിയായി ഊതി ആദ്യമനുഷ്യരെ സൃഷ്ടിച്ച അള്ളാഹു…, ആറുവയസുകാരിയായ പിഞ്ചുബാലികയെ ഭോഗിച്ച  അറുപതുകാരനായ കൗമാരഭോഗാസക്തിയുള്ളവനെ(Pedophilic disorder) മാനവരിൽ മഹോന്നതൻ എന്ന് വിളിക്കുന്ന മുഹമ്മദീയർ..

 

ഞാൻ പറഞ്ഞ അനുഭവവും ഈ കഥകളും തമ്മിൽ ചേർത്ത് വായിക്കുക …

ശുദ്ധമായ കലർപ്പില്ലാത്ത നല്ലയിനം കഞ്ചാവ് പണ്ടു കാലത്ത് സുലഭമായിരുന്നു എന്ന് ബോദ്ധ്യപ്പെടും.

profile 

Vishnu Anilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.