Monday, December 23, 2024

മാടമ്പള്ളിയിലെ ചാപ്പ

'കുരുതി' എന്ന സിനിമാക്കൊരു റിവ്യൂ എഴുതാൻ നോക്കുന്നതല്ല മറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ(21 sep 13,12) പ്രാദേശിക സംഘികളുടെ കേവലതയിലും താഴ്ന്ന ചിന്താ ശേഷിയാൽ(എടുത്തു പറയേണ്ടതില്ല) നടന്ന ഒരു 'കുരുതി' അവലോകനം കേൾക്കാനിടയായി. അതിപ്രകാരമായിരുന്നു..

"സംഘി 1: പൃഥ്വിരാജിന് സുടാപ്പികളുടെ പണം വന്നു മറിഞ്ഞിട്ടുണ്ട്, ഇത് രണ്ടു മതങ്ങളെ തമ്മിലടിപ്പിക്കുന്നതും ഹിന്ദുക്കളെ അവഹേളിക്കുന്നതുമായ സിനിമയാണ്, കേരളം കത്തും.

സംഘി 2 : അതെയോ..? ഞാൻ സിനിമ കണ്ടില്ല.

സംഘി 1 : നമ്മൾ ഓരോരുത്തരും (സംഘപുത്രർ) കണ്ടിരിക്കേണ്ടതാണ് ഹിന്ദുവിനെ കരിവാരി തേക്കുന്ന വിധം മോശമായിട്ടാണ് ആ സിനിമ എടുത്തിരിക്കുന്നത്. സിനിമയുടെ ഫണ്ടിങ്ങ് തീവ്രവാദ സംഘടനകൾ തന്നെ ഉറപ്പിക്കാം. (ആശയങ്ങളാലും, പ്രവൃത്തികളാലും സംഘപരിവാർ തീവ്രവാദ സംഘടനയാണെന്നത് ഇപ്പോഴും മനസിലാവാത്ത കാട്ടു സംഘികൾ., തീവ്രവാദികൾ എന്നു നിർവചിക്കുന്നത് ഇസ്‌ലാമിനെ തന്നെ.)

സംഘി 2 : ഞാൻ സിനിമ കണ്ടിട്ടു പറയാം... ഞാൻ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ എന്നോടായി "സഖു.. {ന്റെ അനേകം ചുരുക്ക പേരുകളിൽ ഒന്ന്} 'കുരുതി' കണ്ടായിരുന്നോ..?

ഞാൻ : ഇല്ല ഇന്നു തന്നെ കാണാം. പൃഥ്വിരാജിന് ജിഹാദി ചാപ്പ കൊടുത്ത സ്ഥിതിക്ക് ഇന്നു തന്നെ കണ്ടേക്കാം.

advt


ഞാൻ അന്നുതന്നെ ആ സിനിമ കണ്ടു.. ഇതെഴുതുന്ന സമയത്ത് ഞാൻ ഒരു 4 തവണയെങ്കിലും ആ ചിത്രം കണ്ടിട്ടുണ്ടാവും. ഒന്നിലധികം തവണ ചിത്രം കണ്ടിട്ട് സൂക്ഷ്മ അവലോകനം നടത്തുക എന്ന ലക്ഷ്യമൊന്നും ഇല്ല. ആവർത്തിച്ചു കാണാൻ കണക്കിന് എന്നെ ആസ്വദിപ്പിച്ചതു കൊണ്ട് വിവിധ ഇടവേളകളിൽ ആവർത്തിച്ചു കണ്ടു. ആദ്യം കണ്ടപ്പോൾ തന്നെ മേൽപ്പടി സംഘിയുടെ(സംഘി 1 :) അഭിപ്രായത്തോടു സഹതാപമാണു തോന്നിയത്. അതു സ്വാഭാവികമായിരിക്കുമല്ലോ ? പക്ഷെ ഞാൻ ആലോചിച്ചതു, സുഡാപ്പികൾക്കിടയിൽ ഈ സിനിമ വിലയിരുത്തപ്പെടുന്നത് എപ്രകാരമായിരിക്കും എന്നാണ് ? അല്ല സംഘികൾക്കു നീറിയെങ്കിൽ സുടാപ്പിക്ക് ആശ്വാസം കിട്ടണമല്ലോ ?

Advertise

അങ്ങനെയാണല്ലോ നമ്മുടെ മത വൈകാരിക വൃണ നീറ്റലിന്റെ സിസ്റ്റം. പക്ഷെ അറിഞ്ഞടുത്തോളം രണ്ടിടത്തും ഒരേ വേദന തന്നെയാണ്. ഒരുകൂട്ടർ പാക്കിസ്ഥാൻ ഫണ്ട് എന്നു പറയുമ്പോൾ മറ്റൊരു കൂട്ടർ നാഗ്പൂർ ഫണ്ടെന്നു പറയുന്നു. ഈ അവലോകനങ്ങൾ ചേർത്ത് വക്കുന്നത് മാടമ്പള്ളിയിലെ യഥാർഥ മനോരോഗിയായ ഗംഗ ശ്രീദേവിക്ക് നേരെ ഭ്രാന്തി ചാപ്പ കുത്തുന്നതിനു തുല്യമാണ്. മതം മനുഷ്യനെ വെറുക്കാനാണ് പഠിപ്പിക്കുന്നത് എന്ന പുരോഗമന സന്ദേശം ചൊരിയുന്ന ഒരു സിനിമക്ക് മതസ്ഥർ കുത്തുന്ന എതിരാളി ചാപ്പക്ക് സമാനമാണ് യുക്തിവാദികൾക്ക് നേരെയും വൈവിധ്യങ്ങളായ ചാപ്പകൾ വാരിവിതറുന്നത്. ഇസ്‌ലാമിക് ഫെമിനിസ്റ്റെന്ന ബാഡ്‌ജ് കുത്തി നടക്കുന്ന 'സ്വതന്ത്ര പറവ'കൾ മുതൽ അഭിനവ ഫെമിനിസ്റ്റുകൾ(അർത്ഥമറിയാതെ ആ വാക്കുപയോഗിക്കുന്ന പുരുഷ വിരോധികൾ) വരെ അതിലുണ്ട്. യുക്തിവാദിക്ക് ഇസ്‌ലാമോഫോബിയ ആണത്രെ.  വിവാദങ്ങളിൽ നിന്നും ഞങ്ങളെ വിട്ടു പോകരുതേ എന്നു കരയും പോലെയാണ് യുക്തിവാദിക്ക് ട്രോളുണ്ടാക്കാൻ ഖുർ:ആനും അതിലെഴുതിയ മാലിന്യം സമൂഹത്തിൽ വിതറാൻ നടക്കുന്നവരും അവസരമുണ്ടാക്കി തരുന്നത്. വടിയെടുത്ത് കയ്യിൽ തന്നിട്ട് ചന്തിയും കാട്ടി നിന്നിട്ട് 'എന്നെ തല്ലുന്നേ' എന്നു കരയുംപോലാണ് യുക്തിവാദിക്ക്  ഇസ്‌ലാമോഫോബിയ ചാപ്പ തരുന്നവർ. യുക്തിവാദി ആനുകാലികമായി കൃത്യം  പ്രതികരിക്കാറുണ്ട്. ഞങ്ങൾ പുരോഹിതർക്ക് പ്രതിഷേധമറിയിച്ചു കത്തയക്കുകയല്ല ചെയ്യുന്നത്. ഞങ്ങളുടെ വിവിധങ്ങളായ നവ മാധ്യമ വേദികളിൽ ആക്ഷേപ ഹാസ്യങ്ങളായും, ലേഖനങ്ങളായും, സംവാദങ്ങളായും അവ കിടപ്പുണ്ട്, കാലിക പ്രസക്തിയോടെ അതു തുടരുകയും ചെയ്യും. 'അമീറുൽ ഇസ്‌ലാമിനെ വിളിച്ചതിലും തെറി നിങ്ങൾ എന്നെ വിളിച്ചില്ലേ ?' എന്ന് ഗോവിന്ദച്ചാമി പരാതി പറഞ്ഞാൽ എങ്ങനിരിക്കും ?. ഇസ്‌ലാമോഫോബിയ എന്നു  പറയുന്നവരുടെ അവസ്ഥ ഇത് തന്നെയല്ലേ ..? 'കുരുതി' കണ്ടു നീറിയ സംഘി പറയുന്നു ഫണ്ട് പാകിസ്ഥാനിൽ നിന്നാണു. സുടാപ്പി പറയുന്നു നാഗ്‌പൂരിൽ നിന്നാണു എന്ന്. ഇതൊക്കെ ചേർത്തു വായിച്ചാൽ യുക്തിവാദിയുടെ ഇസ്ലാമോഫോബിയക്ക് കൃത്യമായ നിർവചനം കിട്ടും (ബോധമുള്ളവർക്ക്).

profile

Vishnu Anilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.