Monday, December 23, 2024

ഭ്രാന്തനാട്ടം

സർവ്വശക്തൻ ,സർവ്വവ്യാപി, സൃഷ്ടിയുടെ അസ്തിത്വം,മായാമാരീചൻ, തുടങ്ങി വിവിധങ്ങളായ വിശേഷണങ്ങളാണ് ദൈവങ്ങൾക്കും, അവയെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന സാങ്കൽപ്പിക കഥാപാത്രങ്ങൾക്കും. അമാനുഷികതയുടെ അവാസാനവാക്കായാണ് ഈ മൂഢത്തരങ്ങളെ വിപണനസാധ്യത മനസ്സിലാക്കിയ പുരോഹിത വൃന്ദം പൊതുമധ്യ ത്തിൽ അവതരിപ്പിക്കുന്നത്.

തന്നെ സ്തുതിച്ചു പാടുന്നവർക്ക് സ്വർഗം എന്ന വിശേഷ മായാലോകത്ത് അളവറ്റ സുഖങ്ങളുടെ പ്രത്യേക പരിഗണനകൾ പ്രധാനം ചെയ്തു കൊണ്ടും, എതിർത്തുചൊല്ലുന്നവർക്കായി വേദനയുടെ, കുടിലതയു ടെ പ്രതീകമായി നരകം വിഭാവനം ചെയ്ത് ഭയപ്പെടുത്തിയും, തന്റെ വിപണിമൂല്യം ഏറ്റവും ഉയരത്തിൽ തന്നെ ദൈവം കാത്തു സൂക്ഷിക്കുന്നു.

advt

Click here

അനുയോജ്യമായിടത്ത്‌ യോജ്യമായ നാമങ്ങളിൽ, വർണ്ണങ്ങളിൽ, ആചാരാനുഷ്ഠാനങ്ങളിൽ, തുടങ്ങി വിവിധങ്ങളായ സാഹചര്യങ്ങളിൽ തന്റെ കച്ചവടം സ്ഥായിയാക്കുവാൻ ദൈവം എന്ന കച്ചവട ഉൽപന്ന ത്തിന്റെ ഉൽപാദകർക്ക് നിഷ്പ്രയാസം സാധിക്കുന്നു. ചിത്തഭ്രമം ബാധിച്ച സമൂഹത്തെ വിവിധങ്ങളായ മാർഗങ്ങളിലൂടെ ഭ്രമിപ്പിച്ച് അത് മറ്റുള്ള ചിന്താ ശേഷി കുറഞ്ഞ തലച്ചോറുകളിലേക്ക് അവരറിയാതെ പടർത്തുക വഴിയുള്ള വിശ്വാസ വാണിജ്യ തന്ത്രമാണ് മതങ്ങളും അവ ചൂണ്ടിക്കാട്ടുന്ന സർവ്വശക്തരും.

'മതം' എന്ന് തെളിവിൽ സമ്മതിച്ചുതരാതെ സംസ്‍കാരമാണെന്ന് ആർഷ ഭാരത വക്താക്കൾ മുറവിളികൂട്ടുന്ന, ഹൈന്ദവികത പ്രതിപാദിക്കുന്ന ത്രിമൂർത്തീ ഭാവങ്ങളിൽ സംഹാര വകുപ്പ് കാര്യസ്ഥൻ ശിവന്റെ മകനായ ദൈവമാണ് മുരുകൻ എന്ന് അവരുടെ അമർ ചിത്രകഥകളിൽ വിഭാവനം ചെയ്യുന്നു.

advt

Click here

പ്രസ്തുത ദൈവത്തെ സംപ്രീതനാക്കാൻ ഉന്മാദഗിരിശൃംഗത്തിൽ (മുഴുപ്രാന്ത്) നിൽക്കുന്ന ആരോഗ്യ ദൃഢഗാത്രരായ വിശ്വാസികൾ വിവിധങ്ങളായുള്ള കാവടികൾ എടുത്ത് റോഡ് നീളെ തുള്ളികളിച്ച്, വഴിയരികിൽ കാത്തുനിൽക്കുന്ന ജനങ്ങളെ പ്രതേകിച്ച് സ്ത്രീകളെ മുരുകപ്രീതിയാൽ കിട്ടിയ മഹാരോഗ്യം പ്രദർശിപ്പിച്ച് നീങ്ങുന്ന കോമാളി ദൃശ്യം മലയാളികൾക്ക് സുപരിചിതമാണ്. സ്വന്തം അവയവങ്ങൾ കുത്തിതുളച്ച്, അഗ്നിക്കു മുകളിലായി നടന്ന്, ശരീരത്തിൽ കൊളുത്തിട്ടു തൂങ്ങിക്കിടന്ന് ഒരു ദൈവത്തിനോട് രക്ഷിക്കണം എന്നു പറഞ്ഞു കരഞ്ഞാൽ മാത്രം അനുഗ്രഹം ചൊരിയുന്ന ദൈവത്തിനു നട്ടപ്രാന്ത് തന്നെയാണ്. പക്ഷെ അവിടെയും അവർ അവരറിയാതെ തന്നെ യുക്തി ഉപയോഗിക്കുന്നുണ്ട്. കണ്ണ് , ഹൃദയം തുടങ്ങി പ്രധാന അവയവ സ്ഥലങ്ങൾ ഇവർ തുളക്കാറില്ല. മുരുകന്റെ ശക്തിയുടെ റേഞ്ച് എത്താത്ത ഭാഗങ്ങൾ ആയതുകൊണ്ടല്ല. കൈ വേർപെട്ടു പോയ വിശ്വാസി കൈ വളരാൻ പ്രാർത്ഥിക്കില്ല എന്നത് പോലെ തന്നെ തിരിച്ചറിവിന്റെ സ്വാധീനത്താൽ നടക്കുന്ന ആ പ്രക്രിയയുടെ നാമമാണ് യുക്തിചിന്ത എന്ന് വിശ്വാസികൾ അറിയുന്നില്ല. ഒരു പക്ഷെ സംഭവിച്ചേക്കാവുന്ന സ്വാഭാവിക സാധ്യതകൾ മാത്രമേ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ പുരോഹിതർ ‘മതം എന്ന മദം’ പേറിയവരെ പരിശീലിപ്പിക്കൂ.. മതം എന്ന തന്റെ വാണിജ്യ വിപണനോൽപന്നം ഇത്തരം ചിത്തഭ്രമ പരസ്യങ്ങളിലൂടെ ഉപഭോക്താവാകുന്ന ചിന്താശേഷി നശിച്ചവരെ ആകർഷിക്കുവാനുള്ള ദൈവത്തിന്റെ പിണിയാളുകളായ പുരോഹിത തന്ത്രമാണ് ഇത്തരം കാവടിയാട്ടങ്ങൾ. യഥാർത്ഥത്തിൽ അനുഷ്ഠിക്കുന്നവന് ചിത്തഭ്രമവും, അനുഷ്ഠിപ്പിക്കു ന്നവന് വ്യാപാര പരസ്യവുമാണ് ഇത്തരം കോമാളി ത്തരങ്ങൾ. മതം എന്ന വിവിധ വാണിജ്യ വിപണന മേഖലയിൽ എല്ലായിടത്തും ഈ കോമാളിക്കാഴ്ചകൾ കാണാം. എന്നിരുന്നാലും ഒരു വിഭാഗം ഭ്രാന്തരെ മാത്രം ഇവിടെ എടുത്തു ചൂണ്ടിയത്. അവരാണ് ഈ ഉന്മാദാവസ്ഥയുടെ പുരോഗതിക്കാർ  എന്നതിനാലാണ്. മതം/ദൈവം എന്നത് ചില കപടരുടെ കളവുകൾ മാത്രം മുടക്കുമുതലായി വേണ്ടിയ വ്യാപാര മാണ്. അനുഷ്ഠാനങ്ങൾ എന്നത് ശരീരം വളർന്നിട്ടും തലച്ചോറ് വളരാത്തവരെ ഉപയോഗിച്ച് മേല്പറഞ്ഞവർ പ്രസ്തുത വ്യാപാരം മറ്റുള്ളവരിലേക്ക് പടർത്താനുപയോഗിക്കുന്ന പരസ്യവും.

സ്വതന്ത്രമായി ചിന്തിക്കൂ… സ്വയം ചോദ്യങ്ങൾ ചോദിക്കൂ… അന്വേഷണ ത്വര ആർജിച്ച് നിരീക്ഷണ ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കൂ.. മതം(ദം) അകലും തീർച്ച...

profile

VishnuAnilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.