Monday, December 23, 2024

ഡിങ്കനെന്താ വിദ്യാലയത്തിൽ കാര്യം ?

 നിർമല കോളേജ് വിഷയം അവസാനിച്ചോ ? അതോ മാപ്പ് പറഞ്ഞ് തടിയൂരിയോ ? സത്യത്തിൽ കേരളത്തെ ആകെ നിരാശയിലാക്കിയ വയനാട് ദുരന്തത്തിൽ ഉള്ളിൽ സന്തോഷിക്കുന്ന ചിലരുണ്ട്. നിർമല കോളേജ് വിഷയം മാധ്യമങ്ങളുടെ മുഖ്യധാരാ സംവാദ ഇടങ്ങൾ കയ്യടക്കാൻ തുടങ്ങിയപ്പോഴാണ് കേരളത്തെ നടുക്കുന്ന ആ ദുരന്തത്തിലേക്ക് മലയാളിയുടെ അല്ലെങ്കിൽ ലോകത്തിന്റെ ആകെ തന്നെ ശ്രദ്ധ തിരിഞ്ഞത്. ഇതിൽ ആശ്വാസം കണ്ടെത്തുന്ന ചിലർ ഉണ്ടെന്നു പറഞ്ഞാൽ അത് അസത്യമോ, അവാസ്തവമോ ആകാൻ ഇടയുണ്ടോ ? ഉണ്ടെന്നാണെങ്കിലും, ഇല്ലെന്നാണെങ്കിലും അവിടെ ഉയരാൻ ഇടയുള്ള ഒരു മറുചോദ്യമുണ്ട്..

"ആരാണവർ ?"

ആരാണവർ എന്ന ചോദ്യത്തിന് ലോകം മുഴുവൻ തന്റെ മതരാജ്യമാക്കാൻ നടക്കുന്ന, അന്യമത വിശ്വാസികളെ ആകെ കണ്ടിടത്ത് വച്ച് നിഗ്രഹിക്കാൻ എഴുതി വെച്ചിരിക്കുന്ന, ഇസ്‌ലാം എന്ന മത പ്രത്യയ ശാസ്ത്രത്തിന്റെ ഫോള്ളോവെർസ് ആണ് അവർ എന്ന ഒരുത്തരമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ആ പ്രതീക്ഷ തെറ്റല്ല.

ഈ വിവാദം മുഖ്യധാരയിൽ നിറഞ്ഞു നിന്നിരുന്നെങ്കിൽ ഇസ്‌ലാം അഭിമുഖീകരിക്കേണ്ടി വരുന്ന ചോദ്യങ്ങളിൽ പ്രധാനമാണ് നിങ്ങളുടെ പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാറുണ്ടോ ? എന്ന ചോദ്യം. പള്ളികളിൽ പോയിട്ട് സ്റ്റേജിൽ കയറ്റുന്നില്ല എന്നതാണ് വാസ്തവം. നിങ്ങൾ മത ജീവികളാകാൻ ദയവായി മദ്രസ്സകളിലേക്ക് പോകൂ.. വിദ്യാലങ്ങളിലേക്ക് മതവുമായി ഇറങ്ങരുത്.

നിങ്ങളുടെ സ്കൈ ഡാഡിക്ക് അറിവിന്റെ പാതയെപ്പറ്റി ധാരണയൊന്നുമില്ല, പിന്നെ ഭൂരിപക്ഷം വരുന്ന മതജീവികളുടെ പിൻബലത്താൽ കുമ്മനടിക്കാം. അത്തരം കുമ്മനടി തുടങ്ങുന്നത് ഈശ്വര പ്രാർത്ഥനകളിൽ നിന്നാണ്..

വികസിത പുരോഗമന രാജ്യങ്ങളിൽ ക്ലാസുകൾ ആരംഭിക്കുന്നത് മാനസിക, ശാരീരിക പരിശീലനങ്ങൾക്കു ശേഷമാണ്, അതേ സമയം ഈ സമാന്തര ലോകത്ത് കുറേ വാഴകൾ അഖിലാണ്ഡമണ്ഡപം ഉരുട്ടിയുണ്ടാക്കിയ കേശവൻമാമനെ സ്തുതിച്ച് നടക്കുകയാണ്.

ഞാൻ ഇവിടെ ഉന്നയിച്ച വാഴകൾ എന്ന പദം സൂചിപ്പിക്കുന്നത് ഇരകളെയല്ല മറിച്ച് വേട്ടക്കാരെയാണ് ഇവിടെ ഇരകൾ എന്നത് നിഷ്കളങ്കരായ വിദ്യാർത്ഥികളാണ് വേട്ടക്കാർ ആരാണെന്നത് നിങ്ങൾക്ക് തീരുമാനിക്കാം. നിർമലകോളേജുകൾ ഇനിയും ആവർത്തിക്കും, ആവർത്തിക്കാതിരിക്കണമെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മതം പൂർണമായി ഒഴിവാക്കുക തന്നെ വേണം. അത് ഈശ്വരപ്രാർത്ഥന എന്ന സ്കൈ ഡാഡി സ്തുതിയിൽ തുടങ്ങി അധ്യാപകർ പേറുന്ന മത ചിഹ്നങ്ങളിലും, വിദ്യാലയത്തിന്റെ പേരുകളിൽ നിന്നുപോലും മതം തുടച്ചു നീക്കപ്പെടണം. 

“അഖിലാണ്ഡ മണ്ഡപമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി പരമാണു പൊരുളിലും അഭയമായി മിന്നും പരമപ്രകാശമേ ശരണം നീ നിത്യം” 

സർക്കാർ സ്കൂളുകളിലെ വിവിധങ്ങളായ ഈശ്വരപ്രാർത്ഥനകളിൽ ഒന്നായ ഈ ഗാനത്തിലെ 'പരമപ്രകാശം' ഒരു പ്രത്യേക മതവിഭാഗത്തെ എടുത്തു ചൂണ്ടുന്നില്ലെങ്കിലും ഒരു സൃഷ്ട്ടാവിങ്കലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. സംശയോത്സുകിയായ ഒരു ബാല്യം അധ്യാപകരോട് വരികളിലെ 'പരമപ്രകാശത്തെ' പറ്റി ആരാഞ്ഞാൽ സംശയനിവാരണം നടത്തുന്ന അധ്യാപികയുടെ മത ദൈവം തന്നെയാകും 'പരമപ്രകാശത്തിലെ' പ്രധാന നടൻ. വിദ്യ അഭ്യസിക്കുവാൻ സർക്കാർ നിർമ്മിച്ചിരിക്കുന്ന ഇത്തരം ആലയങ്ങളിൽ ഈ അവസ്ഥയെങ്കിൽ മതമിടപെടുന്ന വിദ്യാലയങ്ങളിൽ എന്താണ് നടക്കുക.? 

രാവിലെ ഈശ്വര പ്രാർത്ഥനയിലൂടെ ഇൻജെക്ട് ചെയ്യുന്ന ആ സർവ്വശക്ത സാന്നിധ്യത്തെ, അല്ലെങ്കിൽ തെളിവുകളാൽ പൂരിപ്പിക്കാൻ സാധ്യമല്ലാത്ത ഇല്ലാ പ്രഹേളികയായ ഈശ്വരനെപറ്റിയുള്ള സംശയോത്സുകിയായ ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിനു എങ്ങനെയാണ് മറുപടി നൽകുക ? 'എങ്ങനെയാണ് മറുപടി നൽകുക' എന്ന ചോദ്യത്തിനേക്കാൾ ഇവിടെ പ്രസക്തി നിങ്ങൾ അടുത്ത് പഠിപ്പിക്കാൻ പോകുന്ന പരിണാമ സിദ്ധാന്തത്തെ തള്ളാതെ നിങ്ങൾ എങ്ങനെ സർവ്വശക്തനെപ്പറ്റി വിവരിക്കും എന്ന വിശദമായ ചോദ്യമാണ്. 

ഒരു ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയം എടുക്കുക, അവിടെ അധ്യാപക വൃത്തിക്കായി എത്തുന്നവരിൽ തീർച്ചയായും കന്യാസ്ത്രീകളും, വൈദികരും ഒക്കെ ഉണ്ടാവും. രാവിലെ ഈശ്വര പ്രാർത്ഥനയിൽ പറഞ്ഞ അഖിലാണ്ഡ മണ്ഡപം ഉരുട്ടിയുണ്ടാക്കിയ ആ ചേട്ടൻ ആരാണെന്ന ചോദ്യത്തിന് ഈ മതവേഷധാരികളും, മത മസ്തിഷ്കം പേറുന്നവരുമായ അധ്യാപകർ എന്ത് മറുപടി നൽകും ? ആറുദിവസം വിശ്രമിച്ച യഹോവ ഏഴാം നാൾ ഉരുട്ടിയെടുത്തതാണ് ഈ ലോകമെന്നോ ? 

ഇതേ ചോദ്യം ഒരു ഇസ്‌ലാം മാനേജ്‌മെന്റിന്റെ കീഴിലെ വിദ്യാലയത്തിലാണ് ഉയരുന്നതെങ്കിൽ അവിടെ അധ്യാപക വൃത്തിക്കായി എത്തിയ മൊല്ലാക്ക എന്തായിരിക്കും മറുപടിയായി മൊഴിയുക ? അള്ളാഹു കളിമണ്ണ് കൊഴച്ച് ഒരൊറ്റ ഊത്തായിരുന്ന് അപ്പോൾ തന്നെ മനുഷ്യനും മറ്റുമൊക്കെ ഉണ്ടായി എന്നോ ? 

ഇതേ ചോദ്യം ഒരു ഹൈന്ദവ-സംഘപരിവാർ മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയത്തിൽ നിന്നും ഉയർന്നാൽ കാഷായ വസ്ത്രധാരികളും അല്ലാത്തതുമായ വിദ്യാർത്ഥികളെകൊണ്ട് പാദപൂജയൊക്കെ നടത്തിക്കുന്ന ആർഷ ഭാരത കോമരങ്ങളുടെ മറുപടി എന്താകും ? ബ്രഹ്‌മാവിന്റെ പാദങ്ങളിൽ നിന്നും ശൂദ്രരും, കാലിനിടയിൽനിന്നും ബ്രാഹ്മണരും ഉണ്ടായി എന്നൊക്കെയാണോ ? 

അസംബ്ലിയിലെ ഈശ്വരപ്രാർഥനയും സിലബസിലെ പരിണാമവും പഠിക്കുന്ന കുട്ടി അവൻ അവന്റെ പരിമിതമായ ചിന്താശേഷികൊണ്ട് ഉൾക്കൊള്ളേണ്ടത് എന്താണ്.?

മതം ഭരണം കൈയ്യാളുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുരോഹിത വേഷത്താൽ പ്രത്യക്ഷപ്പെടുന്ന ഗുരുനാഥന്മാരിൽ നിന്ന് ഭാവിയുടെ വാഗ്ദാനങ്ങളേകണ്ട വിദ്യാർത്ഥികൾ എന്താണ് പാഠമാക്കേണ്ടത്.? 

രണ്ടു വിദ്യാർത്ഥികൾ തല്ലുകൂടിയാൽ തല്ല് കിട്ടിയവൻ സ്വമതമെന്നതിനാൽ തല്ലിയവന് യൂദാചാപ്പയും, അതേസമയം തല്ലിയവൻ സ്വമതമെങ്കിൽ തല്ലു കിട്ടിയവനോട് 'നിങ്ങളിൽ പാപം ചെയ്യാത്തവർ അവനെ കല്ലെറിയുക' എന്ന ഉപദേശവും കൊടുത്തു കൊണ്ട് പുരോഹിത വേഷധാരികളായ അധ്യാപകർ വർഗീയ നിലപാടുകൾ സ്വീകരിക്കുകയും അപ്രകാരം ബാല്യത്തിന്റെ നിഷ്കളങ്കതയിൽ തന്നെ ഇവർ വർഗീയതയുടെ അണുക്കൾ മുളപ്പിക്കാറുമുണ്ട്.

അത്യാവശ്യം വികൃതിയായ ബാല്യങ്ങളെ മത പുസ്തകത്തിലെ വചനങ്ങളാലുള്ള ചൂണ്ടിക്കാട്ടലുകൾ ഒരു ഉപദേശമെന്നോണം നിശബ്ദമായി കുത്തിവക്കുമ്പോൾ ഒരു നിഷ്കളങ്ക ബാല്യത്തിന്റെ തലച്ചോറിനെ അത് എപ്രകാരം ചിന്തിപ്പിക്കും?.

ആധുനികവൽക്കരിക്കപ്പെടുന്ന സമൂഹത്തിനു മുൻപിൽ 'ക്യപാസനം' പോലുള്ള രോഗശാന്തി തട്ടിപ്പിലൂടെ തിരിച്ചറിവില്ലാത്ത ഒരു ജനതയെ പറ്റിച്ച് ജീവിക്കുന്ന ക്യപാസനം ജോസഫിനെപ്പോലെയുള്ള വമ്പൻ തരികിടകൾ അവരുടെ ആത്മീയ കച്ചവടം മേൽ പ്രതിപാദിച്ച വിഭാഗം അധ്യാപകർ വഴി നിഷ്കളങ്ക ബാല്യങ്ങളിലേക്ക് അടിച്ചേൽപ്പിച്ചതും നമുക്കിടയിൽ പഴകിയ വാർത്തയല്ല. 

വിദ്യാലയങ്ങളെ ബാലഗോകുലമെന്ന RSS ന്റെ റിക്രൂട്ട്മെന്റ് സെന്റെറാക്കുന്ന സംഘപരിവാറിന്റെ കീഴിലുള്ള വിദ്യാലയങ്ങളും അനവധി, പിഞ്ചോമനകളിൽ പോലും ലൈംഗികത ആസ്വദിക്കുന്ന ഉസ്താദുമാർ നിറഞ്ഞ മദ്രസ്സകളും അനവധി, ഇവയൊക്കെ എപ്രകാരം വിദ്യാലയങ്ങളാകും? 

നിഷ്കളങ്ക ബാല്യത്തിന്റെ മസ്തിഷ്കത്തിൽ പാഠപുസ്തകത്തിലെ വിവരങ്ങൾ നിറക്കുന്നതിനേക്കാൾ വേദപുസ്തക വിഡ്ഢിത്തങ്ങൾ നിറക്കാൻ ഉത്സാഹം കാട്ടുന്ന, മതത്തെ പ്രതിനിധീകരിക്കുന്ന വിദ്യാലയങ്ങൾക്കും, അധ്യാപകർക്കും കൂച്ചുവിലങ്ങിടുക തന്നെ വേണം. ഇന്നിന്റെ നിഷ്കളങ്ക ബാല്യങ്ങൾ നാളെയുടെ മാനവികതയുടെ വിത്താണ്. അതിൽ മതം തിരുകി കയറ്റുന്ന അധ്യാപക വേഷധാരികളായ, മതത്തെ പ്രതിനിധീകരിക്കുന്ന അർബുദങ്ങളെ ഒഴിവാക്കി പാഠപുസ്തകം വിശദീകരിക്കുന്ന മാനവികതയുടെ കാവൽക്കാരെ കണ്ടെത്തി അധ്യാപക നിയമനങ്ങൾ നടത്താത്ത പക്ഷം പരിഷ്കരണ പ്രഭയുള്ള സൂര്യോദയം കാത്ത് ആരും ഉറക്കമുളക്കേണ്ടതില്ല. 

അല്ലാത്ത പക്ഷം നിർമല കോളേജുകൾ ആവർത്തിക്കും, പരിഷ്‌കൃത സമൂഹം കെട്ടിപ്പടുക്കുന്നതിനായി ആദ്യം തന്നെ ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ ഉൾപ്പെടുന്ന ജീവനക്കാരും, വിദ്യാർത്ഥികളും എല്ലാം മതം വീട്ടിൽ വച്ചിട്ട് വിദ്യാലയങ്ങളിലേക്ക് പോകുക എന്നതാണ്. 

വിദ്യാലയങ്ങൾ മതത്തിനടിമപ്പെടാതിരിക്കുകയും,അധ്യാപനത്തിനായി മതം വീട്ടിൽ വെച്ചിട്ടിറങ്ങുകയും ചെയ്യാൻ കഴിയണം, അത് നിയമത്താൽ രൂപീകരിക്കുകയും, കർശനമായി നടപ്പിലാക്കുകയും ചെയ്‌താൽ അതായിരിക്കും ഇന്നിന്റെ നവോത്ഥാനം.

VishnuAnilkumar

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.