Monday, December 23, 2024

എന്നെയും ചേർത്ത് എട്ട്

സ്വതന്ത്രചിന്തകർ, യുക്തിവാദികൾ പൊതുവേ നേരിടുന്ന ഒരു ആക്ഷേപമുണ്ട്.

  • അതിന് നിങ്ങളാകെ എത്രപേരുണ്ട് ലോകത്ത്.
  • നാലും മൂന്നും ഏഴ് പേരുണ്ട് എന്നിട്ടാണ് ഈ ഡയലോഗ്

ഇവ യുക്തിവാദികൾ നേരിടുന്ന ഒരു ആക്ഷേപമാണ് എന്ന് പറഞ്ഞാൽ തെറ്റാണ്. കാരണം ഒരു യുക്തിവാദി രൂപപ്പെടുന്നത്  സമൂഹം പകർന്ന് കൊടുത്ത ഗോത്രീയ നിർമ്മിതികളിൽ നിന്ന് തൻ്റെ തലച്ചോർ പരിണാമപ്പെടുന്നതിൻ്റെ ഭാഗമായാണ്.

Advertise

Advertise

Message Pinnacle Online Academy on WhatsApp. 

അത് കൊണ്ട് തന്നെ എണ്ണത്തിൻ്റെ ന്യൂനത കാട്ടിയുള്ള വിശ്വാസിയുടെ പരിഹാസം യുക്തൻ്റെ മനസ്സിൽ ഒരു ആക്ഷേപമൊന്നുമല്ല. ഒരു മത വിശ്വാസിയുടെ ആയുധമെന്ന് പറയുന്നത് ഗോത്രീയത കൈമാറിയ മുനയൊടിഞ്ഞ ആചാരങ്ങളാണ്. ആശയങ്ങളുമായി പോരിടാൻ ഒട്ടുമേ ആരോഗ്യമില്ലാത്ത ആചാരങ്ങളാകുന്ന ആയുധങ്ങൾ അസഹിഷ്ണുത പൂണ്ടാൽ പിന്നെ സഭ്യേതര മാർഗ്ഗങ്ങളിലൂടെ ആവും വിശ്വാസികൾ സഞ്ചരിക്കുക. അതിലേക്ക് കടക്കുന്നതിന് തൊട്ടു മുൻപുള്ള അടവാണ് യുക്തിവാദികളുടെ എണ്ണമെടുത്ത് പരിഹസിക്കുക എന്നത്. മനുഷ്യൻ്റെ അന്വേഷണ ത്വരയാണ് ഇന്നിൻ്റെ ആധുനിക മനുഷ്യനെ രൂപാന്തരപ്പെടുത്തിയത്. ആ ആധുനിക മനുഷ്യനാണ് ശാസ്ത്ര സഹായത്തോടെ ഇന്നിൻ്റെ മനുഷ്യനാക്കി നമ്മെ ഉയർത്തിയത്. 

അപ്പോഴും ചിന്തിക്കാൻ ആരോഗ്യമുള്ള തലച്ചോറുകൾ ഈ ലോകത്തിൽ വളരെ ന്യൂനമാണെന്നത് മാനവ പുരോഗതിയെ ആഴത്തിൽ ബാധിക്കുന്ന ഒരു തടസ്സമാണെന്നിരിക്കെയാണ് വിശ്വാസികൾ യുക്തിവാദികൾക്ക് നേരെ ഗോത്രശരങ്ങൾ എയ്ത് വിടുന്നത്..

നിങ്ങൾ നാലും മൂന്നും ഏഴ് പേരല്ലേ ഉള്ളൂ.. കണ്ടോ ഞങ്ങളാണ് ഭൂരിപക്ഷം.

പ്രിയ വിശ്വാസികളെ.. ഞങ്ങളുടെ പെരുപ്പം ഒരു വിഷയമേ അല്ല. പക്ഷേ നിങ്ങളുടെ പെരുപ്പം അതായത് മനുഷ്യനെ ഭിന്നിപ്പിച്ച് നിർത്തുന്ന മത വിശ്വാസികളുടെ പെരുപ്പം മനുഷ്യകുലത്തിന് ദോഷമാണ് എന്ന് തിരിച്ചറിയുക. ദൈവം ഒരു കെട്ടുകഥയിലെ ശക്തി മാത്രമാണെന്നും തിരിച്ചറിയുക.

Advertise

Advertise

Click here to Chat with us

അതിനായി തമ്മിൽ തല്ലി പരസ്പരം കൊല്ലാണ്ടിരിക്കുക. ഇതൊക്കെ ഇങ്ങനെ ആവർത്തിച്ച് പറഞ്ഞത് കൊണ്ടും, ദൈവത്തിൻ്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നത് കൊണ്ടും എന്തേലും മാറ്റം വരുമോ.? വരും തീർച്ചയായും വരും കാരണം കടുത്ത മതദൈവ വിശ്വാസി ആയിരുന്ന ഞാൻ മാറി എന്നത് തന്നെ. കുറച്ച് മാലിന്യവും, കുറച്ച് പാലും അധികം അകലത്തിലല്ലാതെ വെയ്ക്കുക ഈച്ചയെ ആകർഷിക്കുന്നത് വിസ്സർജ്യമായിരിക്കും. എണ്ണത്തിൻ്റെ കണക്കിൽ ദൈവത്തെ പവിത്രീകരിക്കാൻ നിന്നാൽ ഇപ്പറഞ്ഞ മാലിന്യത്തിൽ പൊതിയുന്ന ഈച്ചയുടെ അളവുമായി തുലനം ചെയ്യേണ്ടി വരും.

നാലും മൂന്നും ഏഴ് എന്നെയും ചേർത്ത് എട്ട്. അതെ യുക്തിവാദികൾ നാലും മൂന്നും ഏഴ് പേരല്ല, എന്നെയും ചേർത്ത് എട്ട് പേരുണ്ട്. ആ ന്യൂനതയിൽ നിൽക്കുന്നത് അഭിമാനമാണ്.

By

VishnuAnilkumar

Editor

Yukthivaadi

Profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.