ഓണത്തിന്റെ പരിണാമം
ഓണം എന്നത് കേരളത്തിന്റെ കാർഷിക ഉത്സവം ആണ്.ഹിന്ദുമത പ്രകാരം മഹാബലിയെ വരവേൽക്കുന്നതാണ് ഓണം. ഓണത്തിനെ കുറിച് ഉള്ള കഥകളിൽ ഏറ്റവും കൂടുതൽ പ്രചാരം കിട്ടിയതും ഈ കഥക്കാണ്. ഇതേ കഥക്ക് തന്നെ രണ്ട് വേർഷനും ഉണ്ട് അതിൽ ഒരെണ്ണത്തിൽ മഹാബലി ആണ് വില്ലൻ എങ്കിൽ മറ്റൊന്നിൽ വാമനൻ ആണ് വില്ലൻ.
Advertise

click here for more info
പക്ഷെ ഓണത്തിനെ പറ്റി മറ്റു കഥകളും ചില ചരിത്ര പരമായ തെളിവുകളും ഉണ്ട്.
ഓണത്തിന്റെ ആദ്യകാല പരാമർശം 'മധുരെ കാഞ്ചി' എന്ന ഒരു സംഘ കാല തമിഴ് കവിതയിൽ ആണ്. മധുരയിലെ അമ്പലങ്ങളിൽ ഓണം ആഘോഷിക്കാറുണ്ടെന്നും അതിനോട് അനുബന്ധിച്ചു പുതിയ വസ്ത്രങ്ങൾ ഇടുകയും പല കളികൾ കളിക്കുകയും സദ്യ നടത്തുകയും ഒക്കെ ചെയ്യാറുണ്ട്.
തൃക്കാക്കര അമ്പലത്തിലെ 11 നൂറ്റാണ്ടിലെ ലിഖിതത്തിലും തിരുവല്ല അമ്പലത്തിലെ ലിഖിതത്തിലും ഓണം വാമനനു സമർപ്പിക്കുകയാണ് എന്ന് എഴുതിയിട്ടുണ്ട്. ഉദണ്ഡ ശാസ്ത്രിയുടെ ഒരു കവിതയിൽ ശ്രാവണം എന്നാണ് ഓണത്തിനെ കുറിച്ച് പറയുന്നത് ഈ വാക്ക് ആണ് പരിണമിച്ചു 'ആവണം' ആയതും പിന്നെ 'ഓണം' ആയതും. പക്ഷെ 16 നൂറ്റാണ്ടിലെ ഒരു യൂറോപ്യൻ മെമോറിൽ ഓണം മലയാളികൾ മുറ്റത്ത് ചാണകം മെഴുകി പൂക്കളം ഇട്ട് മഹാലക്ഷ്മിയെ വരവേൽക്കുന്നതാണ് എന്നാണ് എഴുതിയിരിക്കുന്നത്.മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തു പോയത് ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്.
Advertise

click here for Watch the movie
സിദ്ധാർഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവർ സമർഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്.
Advertise

Click here for Buy this Book
*1961ൽ ആണ് ഓണം കേരളത്തിന്റെ ദേശിയ ഉത്സവം ആയി പ്രഖ്യാപിക്കുന്നത് അതിന് മുൻപും ഓണം ആഘോഷിച്ചിരുന്നു. പക്ഷെ പണ്ട് കാലത്ത് ഓണം സവർണന്റെ മാത്രം ആയിരുന്നു പാവപെട്ടവർക്ക് ഓണം ആഘോഷിക്കാൻ വരെ അന്ന് വിലക്ക് ഉണ്ടായിരുന്നു. ഓണം ദേശിയ ഉത്സവം ആയതോടുകൂടിയാണ് വാമന ജയന്തി എന്നൊരു സാധനം വന്നത്. ദ്രാവിഡ രാജാവും അസുരനും ആയ മഹാബലിയെ (സാങ്കൽപ്പിക കഥാപാത്രം) വെളുത്ത നിറം അടിച്ചു കുടവയർ ഫിറ്റ് ചെയ്ത് പൂണൂൽ ഇട്ടതും സവർണ മേൽക്കോയ്‌മയുടെ ഒരു അടയാളം ആണ് ഇതിന്റെ ഇടയിൽ പലരും ഓണത്തിന്റെ ഹിന്ദുവത്കരിക്കാനും നോക്കുന്നുണ്ട്. ഓണം എന്നത് മലയാളിയുടെ ഉത്സവം ആണ്.
എല്ലാവർക്കും ഓണാശംസകൾ
By
Dwarak Nath padayattil
