Monday, December 23, 2024

മിന്നൽ മുരളി

മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തിന് അർഹമായ ചലച്ചിത്രം. ഈ ചിത്രത്തിന്റെ അനവധിയായ റിവ്യൂസ് ഞാൻ വായിച്ചിരുന്നു. എല്ലാവർക്കും പ്രതിനായകൻറെ മനോവിഭ്രാന്തിക്കുള്ള സാഹചര്യം, നായകനും പ്രതിനായകനും അമാനുഷികരായപ്പോൾ അനാഥരായിട്ടും ഇവർ നായക - പ്രതിനായകരായി എങ്ങനെ വ്യത്യസ്തതയിൽ നയിക്കപ്പെട്ടു, അങ്ങനെ ആരോഗ്യപരമായ നിരവധി എഴുത്തുകൾ വായിക്കാനിടയായി. വായിച്ചതെല്ലാം ആരോഗ്യപരമായതു കൊണ്ടുതന്നെയും അത്തരം ഒരു വീക്ഷണം ആവർത്തിച്ചു പങ്കിട്ടു ആരുടേയും സ്വര്യം കെടുത്തുന്നില്ല.

Advertise

Click here for more info 

advertise

ബേസിൽ ജോസഫ് എന്ന സംവിധായകനെ ആദ്യം തന്നെ പ്രശംസിക്കട്ടെ.. ഒപ്പം ലിജോ ജോസ് പെല്ലിശ്ശേരിയെയും, അമേരിക്കയിലെ നെവാദ മരുഭൂമിയിൽ മാത്രം വന്നിറങ്ങാറുള്ള അന്യഗ്രഹ ജീവികളെ സൗത്ത് ഇന്ത്യയിൽ കേരള അതിർത്തിയിൽ കൊണ്ടിറക്കി, വിജയകരമായി മലയാളിയുടെ സിനിമാ പൊതുബോധത്തിൽ മാറ്റങ്ങൾക്കു തുടക്കം കുറിച്ചു 'ചുരുളി' എന്ന ചിത്രം. ഒട്ടും താമസിക്കാതെ ഹോളിവുഡ് സിനിമകളിലെ കഥാപാത്രങ്ങളായി മാത്രം അമാനുഷിക പരിവേഷങ്ങളെ അംഗീകരിക്കുന്ന മലയാളിക്കു ബേസിൽ നൽകിയത് സത്യത്തിൽ തിരുത്തപ്പെടുന്ന ചരിത്രം തന്നെയാണ്. സിനിമയെ സൂക്ഷ്മാവലോകനം നടത്തി 'അവിടുന്നെടുത്തു, അപ്പുറത്തു നിന്നെടുത്തു' എന്നൊക്കെ പറയുന്ന ചില താടി വളർത്തിയ നാറികളെയും ന്യൂനമെങ്കിലും ഞാൻ കണ്ടു. സിലന്തി മാപ്പിളൈ(spider man), ഭയങ്കരമാന തമ്പി(super man), വൗവ്വാലണ്ണാച്ചി(batman), അമ്മച്ചി തിരുമ്പി വന്താച്ച്(mummy returns) എന്നൊക്കെ പ്രാദേശിക ഭാഷയിൽ ഡബ്ബ് ചെയ്യുമ്പോൾ ചിത്രങ്ങൾക്കു പേര് കൊടുക്കുന്നത് മേൽപ്പറഞ്ഞ നാറികളാകാം. ഇതൊരു തുടക്കമാകട്ടെ ബേസിൽ നയിച്ച മിന്നൽ മുരളിയുടെ അണിയറ പ്രവർത്തകർക്കും നായക പ്രതിനായക കഥാപാത്രങ്ങൾ ഭംഗിയായി ചെയ്ത ടോവിനോക്കും, ഗുരു സോമസുന്ദരത്തിനും അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം സിനിമകൾ ഉണ്ടാകണം. എഴുത്തുകാരന്റെ ഭാവനക്കും, സംവിധായകന്റെ കരവിരുതിനും ജന്മമെടുത്ത കുട്ടിയാണ് 'സൂപ്പർ ഹീറോ' എന്നു മലയാളിയും മനസ്സിലാക്കണം. മിന്നൽ മുരളിക്ക് ചന്ദ്രനെ വെട്ടിപ്പിളർത്താൻ കഴിയട്ടെ, മിന്നൽ മുരളിക്ക് കളിമണ്ണു കുഴച്ചു അതിലേക്കു ശക്തിയായി ഊതി ജീവൻ സൃഷ്ട്ടിക്കാൻ കഴിയട്ടെ, മിന്നൽ മുരളിക്ക് പച്ചവെള്ളം വീഞ്ഞാക്കാൻ കഴിയട്ടെ. ഒപ്പം ആറു വയസ്സുകാരിയെ വിവാഹം കഴിക്കാതിരിക്കാനും, തന്നെ സൂപ്പർ ഹീറോ ആയി അംഗീകരിക്കാൻ കഴിയാത്തവരെ കണ്ടിടത്തു വെച്ചു നിഗ്രഹിക്കാനുള്ള ആഹ്വാനം നടത്താനും മിന്നൽ മുരളിക്ക് കഴിയാതിരിക്കട്ടെ. സ്ത്രീയെ ഒരു ഭോഗവസ്തുമാത്രമായി മിന്നൽ മുരളി കാണാതിരിക്കട്ടെ ഡിങ്കനും, മായാവിയും, മിന്നൽമുരളിയും പരിഷ്കരണ ബോധം വളർത്തുന്ന അമാനുഷികർ ആയി വർത്തിക്കട്ടെ. ഒരിക്കൽ കൂടി ബേസിലിനു ആശംസകൾ.

By
Vishnu anilkumar

profile

യുക്തിവാദി സംഘടിപ്പിക്കുന്ന തിരുവന്തപുരം മീറ്റിനെക്കുറിച്ചറിയാനും, പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്യുവാനും ഇവിടെ ക്ലിക്ക് ചെയ്യുക.

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.